Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.P. Abdulakutty

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ അ​ർ​ബ​ൻ തീ​വ്ര​വാ​ദി​ക​ൾ: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി

ക​​​ണ്ണൂ​​​ര്‍: ഡ​​​ൽ​​​ഹി സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ അ​​​ര്‍​ബ​​​ന്‍ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഗൂ​​​ഢ​​​ാലോ​​​ച​​​ന​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി. ക​​​ണ്ണൂ​​​ര്‍ മാ​​​രാ​​​ര്‍​ജി ഭ​​​വ​​​നി​​​ല്‍ മാ​​​ധ്യ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഡോ​​​ക്ട​​​ർ​​​മാ​​​ർ, എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളാ​​​ണ് അ​​​ർ​​​ബ​​​ൻ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​ത്. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌‌​​​ലാ​​​മി, സ​​​ല​​​ഫി എ​​​ന്നി​​​വ​​​യെ നി​​​രോ​​​ധി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ വൈ​​​റ്റ് കോ​​​ള​​​ര്‍ ടെ​​​റ​​​റി​​​സ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വൂ.

നേരത്തേ മ​​​ദ്ര​​​സ​​​ക​​​ളി​​​ല്‍ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത് രാ​​​ജ്യ​​​സ്‌​​​നേ​​​ഹം ഓ​​​രോ ആ​​​ളു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മെ​​​ന്നാ​​​ണ്. എ​​​ന്നാ​​​ല്‍ ത​​​ങ്ങ​​​ളു​​​ടേ​​​തൊ​​​ഴി​​​ച്ച് ബാ​​​ക്കി​​​യെ​​​ല്ലാം തെ​​​റ്റാ​​​ണെ​​​ന്ന് സ​​​ല​​​ഫി​​​ക​​​ളും ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യും പ​​​ഠി​​​പ്പി​​​ക്കു​​​ന്നു. കാ​​​ഫി​​​റു​​​ക​​​ളെ കൊ​​​ന്ന് ഷ​​​ഹീ​​​ദാ​​​യാ​​​ല്‍ സ്വ​​​ര്‍​ഗം കി​​​ട്ടു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് വൈ​​​റ്റ് കോ​​​ള​​​ര്‍ ടെ​​​റ​​​റി​​​സ്റ്റു​​​ക​​​ളെ സൃ​​​ഷ്ടി​​​ച്ച​​​ത്.


കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​ന്‍ പോ​​​കു​​​ന്ന​​​ത് കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ്. എ​​​ന്‍​ഡി​​​എ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ അ​​​ദ്ഭു​​​തം സൃ​​​ഷ്ടി​​​ച്ച​​​പ്പോ​​​ള്‍ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ക്ഷേ​​​മ​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ വ​​​ന്‍ പ​​​രാ​​​ജ​​​യ​​​മായെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Up